വളയം: കുയ്‌തേരിയിലെ മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകന്‍ പൊറ്റോത്തുങ്ങല്‍ മൂസ
ഹാജി (60) അന്തരിച്ചു. ഭാര്യ: ജമീല വയല്‍കുനി ചെറുമോത്ത്. മക്കള്‍: അജ്മല്‍ (അബുദാബി), സമീറ, ഹാജറ, ഹഫ്‌സത്ത്, ശാനിയ ശറിന്‍. മരുമക്കള്‍: സലാം കോടികണ്ടി ഇയ്യംകോട് (ഖത്തര്‍), നാസര്‍ വട്ടച്ചങ്ങാവില്‍ ചെക്യാട് (ഇരുവരും ഖത്തര്‍), റഊഫ് കോളോത്ത് കല്ലാച്ചി (അബുദാബി). സഹോദരങ്ങള്‍: അമ്മദ് ഹാജി, ആലി, അബു, ഇസ്മയില്‍ (മൂവരും കുവൈറ്റ്), പാത്തു, ജമീല, സാഹിത, ഫൗസിയ. മയ്യത്ത് നിസ്‌കാരം നാളെ (ബുധന്‍) രാവിലെ 8 മണിക്ക് ചെറുമോത്ത് വലിയ ജുമാ മസ്ജിദില്‍.

