ന്യൂഡല്‍ഹി: സഹകരണ കരാര്‍ സ്ഥാപനം എന്ന നിലയില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിനു 2023ലെ നാഷണല്‍ ഹൈവേസ്
എക്സലന്‍സ് അവാര്‍ഡ് ഊരാളുങ്കല്‍ സൊസൈറ്റിക്ക്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരിതലഗതാഗതമന്ത്രി നിഥിന് ഗഡ്ഗരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. സൊസൈറ്റിയുടെ ചീഫ് പ്രൊജക്റ്റ് മാനേജര്‍ ടി. കെ. കിഷോര്‍ കുമാറും മാനേജര്‍ എം.വി.സുമേഷും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
”ഗുണമേന്മയിലും സുതാര്യതയിലും സാമൂഹികോത്തരവാദിത്വത്തിലും പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയ്ക്കു ദേശീയപുരസ്ക്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയ ഊരാളുങ്കല്‍ സൊസൈറ്റിയുടെ നൂറുവര്‍ഷത്തെ ജൈത്രയാത്രയെ” പ്രകീര്‍ത്തിച്ചാണു പുരസ്ക്കാരം. സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി
വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ രാജ്യത്തെ മുന്‍നിരനിര്‍മ്മാണസ്ഥാപനങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനു സൊസൈറ്റിയെ പ്രാപ്തമാക്കിയത്.
സമയക്ലിപ്തത, ഗുണമേന്മ, തൊഴില്‍നൈപുണ്യം, പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമര്‍പ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം. മികച്ച പ്രകടനം കാഴ്ചവച്ചതിന് 2024 ഏപ്രിലില്‍ ദേശീയപാതാ അതോറിറ്റി (എന്‍എച്ച്എഐ)യുടെ ‘ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാര’വും സൊസൈറ്റിക്കു ലഭിച്ചിരുന്നു.
ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി – ചെങ്കള 39 കിലോമീറ്റര്‍ റീച്ചാണ് ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്ത്തിയായാകാന് പോകുന്നത്. നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ
പദ്ധതിയില്‍ സംസ്ഥാനത്തെ ബാക്കി റീച്ചുകള്‍ രാജ്യത്തെ വമ്പന്‍ നിര്‍മ്മാണക്കമ്പനികള്‍ ആണു നിര്‍മ്മിക്കുന്നത്. അവയെക്കാള്‍ വേഗത്തിലും ഗുണനിലവാരത്തിലും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു സൊസൈറ്റി ചെയ്യുന്ന റീച്ചാണ്. ഗതാഗതത്തിനും നാട്ടുകാര്‍ക്കും ബുദ്ധിമുട്ട് ഏറ്റവും കുറയ്ക്കുന്ന രീതിയിലുള്ള ആസൂത്രണവും ദേശീയപാതാ അതോറിറ്റി പരിഗണിച്ചിട്ടുണ്ട്.
അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെഎന്‍ആര്‍ ഗ്രൂപ്പുകള്‍
എന്നിവയുമായി രാജ്യാന്തര ടെന്‍ഡറില്‍ മത്സരിച്ചാണ് സംസ്ഥാനാതിര്‍ത്തിയില്‍നിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാര്‍ 1704.125 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റി സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പ് 1836.49 കോടിയും മേഘ ഗ്രൂപ്പ് 1965.99 കോടിയും കെഎന്‍ആര്‍ ഗ്രൂപ്പ് 2199.00 കോടിയും രൂപയാണു ക്വോട്ട് ചെയ്തത്. സൊസൈറ്റി ക്വോട്ട് ചെയ്ത തുകയും തൊട്ടുമുകളിലുള്ള ടെന്‍ഡറും തമ്മിലുള്ള വ്യത്യാസം 132 കോടി രൂപയായിരുന്നു.