മുത്തങ്ങ: മുത്തങ്ങയില്‍ ജംഗിള്‍സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. കൊയിലാണ്ടിയില്‍
നിന്നുള്ളവര്‍ അടങ്ങിയ സംഘത്തിനു നേരെയാണ് ഇന്നു രാവിലെ കാട്ടാന ഓടിയടുത്തത്. ജംഗിള്‍ സഫാരിക്കു പോയ രണ്ടാമത്തെ ബസിനു മുന്നിലേക്ക് പൊടുന്നനെ കൊമ്പനാന എത്തുകയായിരുന്നു. ഡ്രൈവര്‍ ബസ് പിറകോട്ടെടുത്തപ്പോള്‍ ആന ബസിനു അടുത്തേക്ക് തന്നെ വന്നു. ഭാഗ്യത്തിന് ആന തിരിഞ്ഞ് നടക്കുകയായിരുന്നു. റോഡിലൂടെ തന്നെയാണ് മടങ്ങിയത്. ഇത് യാത്രയെ
ബാധിച്ചു. ഏകദേശം ഒരു മണിക്കൂര്‍ ഭീതിയുടെ മുള്‍മുനയിലായിരുന്നു യാത്രക്കാര്‍. ഒടുവില്‍ റോഡില്‍ നിന്ന് ആന അല്‍പ്പം മാറിയ നേരം നോക്കി ബസ് സ്പീഡില്‍ വിടുകയായിരുന്നു. ഇതോടെയാണ് സംഘാംഗങ്ങള്‍ക്ക് ശ്വാസം നേരെ വീണത്. കൊയിലാണ്ടിയില്‍ നിന്നുള്ള 11 പേര്‍ക്കു പുറമെ ഗുരുവയൂരില്‍ നിന്നുള്ളവരും ബസില്‍ ഉണ്ടായിരുന്നു.
–സുധീര്‍ കൊരയങ്ങാട്


–സുധീര്‍ കൊരയങ്ങാട്
