ആയഞ്ചേരി: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്ററി സ്കൂളിലെ വിമുക്തി കേഡറ്റുകള്‍ക്ക്
അനുമോദനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജാഗ്രതാസഭയിലാണ് കേഡറ്റുകളെ അനുമോദിച്ചത്. അഡീഷണല്‍ എസ്പി ടി.ശ്യാംലാല്‍ ജാഗ്രത സഭ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വിളിച്ചുചേര്‍ത്ത ജാഗ്രതാസഭ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ആയിഷ സ്കൂളിനുള്ള ഉപഹാരം കൈമാറി. വിമുക്തി കേഡറ്റ് ക്യാപ്റ്റന്‍ എസ്.സാരംഗ് ഉപഹാരം ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍
കെ.പി കമറുദ്ദീന്, ഹെഡ്മാസ്റ്റര് വടക്കയില്‍ കുഞ്ഞമ്മദ്, പിടിഎ പ്രസിഡന്റ് മുനീര്‍ രാമത്ത്, കണ്‍വീനര്‍ പി.കെ അസീസ്, പ്രൊജക്റ്റ് ടീം അംഗങ്ങളായ മിഥുന് പി.പി, മുഹമ്മദ് സജാദ് കെ, അനീസ.ബി, നസീര്‍ എ.ടി.കെ, മുഹമ്മദ് ഫെബിന്, ലൈസ്.പി എന്നിവര്‍ സംബന്ധിച്ചു.


