വടകര: ശ്രദ്ധേയനായ കവിയും അധ്യാപകനും പ്രഭാഷകനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന മൂടാടി ദാമോദരന്റെ സ്മരണയ്ക്കായി വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി
സ്മാരക പുരസ്കാരം വിമീഷ് മണിയൂരിന്റെ ‘എം.എന്‍ വിജയനും ഐ.എം വിജയനും’എന്ന കവിതാസമാഹാരത്തിനു സമ്മാനിക്കും. കവി കെ സച്ചിദാനന്ദന്, സാവിത്രി രാജീവന്, പി.എന്‍ ഗോപീകൃഷ്ണന് എന്നിവരടങ്ങുന്ന അവാര്‍ഡ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച്ച 4 മണിക്ക് വടകര മുന്‍സിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മൂടാടി അനുസ്മരണ സമ്മേളത്തില്‍ പ്രമുഖ സാഹിത്യനിരൂപകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം പുരസ്ക്കാരം സമ്മാനിക്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് വീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന് എന്നിവര്‍ അറിയിച്ചു.

