വടകര: മേപ്പയില്‍ ജനതാറോഡ് ശ്രീലയം നൃത്ത വിദ്യാലയത്തിന്റെ പത്താം വാര്‍ഷികാഘോഷം- ശ്രീലയ
നടനോത്സവം 2025 ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ (പ്രൊഫ. കേരള കലാമണ്ഡലം &ഡാന്‍സര്‍) ഉദ്ഘാടനം ചെയ്തു, സുപ്രസിദ്ധ സിനിമ സീരിയല്‍ താരം വീണാ നായര്‍ മുഖ്യാഥിതി ആയിരുന്നു. പ്രേംകുമാര്‍ വടകര (സംഗീത സംവിധായകന്‍, കേരള സംഗീത നാടക അക്കാദമി ജേതാവ്), പപ്പന്‍ നരിപ്പറ്റ (സിനിമ സംവിധായകന്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വടകര മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രേമന്‍, വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സോമന്‍ (ഒരുമ), അരവിന്ദാക്ഷന്‍ (ശ്രദ്ധ), എം.പി ഗംഗാധരന്‍ (ജനനി), മേപ്പയില്‍
രാമകൃഷ്ണന്‍, സൗമ്യ സുധീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രൊഫ. മേപ്പയില്‍ നാരായണന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍, എം സുരേഷ് കുമാര്‍ സ്വാഗതവും സുബിന നന്ദിയും രേഖപ്പെടുത്തി. ശ്രീലയം സാരഥികളായ ബിജു കരുണാലയം, അഖില ബിജു എന്നിവര്‍ ‘ശ്രീലയം നാള്‍വഴികള്‍’ അവതരിപ്പിച്ചു, തുടര്‍ന്ന് നൃത്ത അരങ്ങേറ്റവും വിവിധ നൃത്തപരിപാടികളും ഗാനസദസ്സും അരങ്ങേറി.


