നാദാപുരം: കല്ലാച്ചിയില്‍ ടാക്സി ജീപ്പ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര് എംഡിഎംഎയുമായി പോലീസ് പിടിയില്‍. വിഷ്ണുമംഗലം കിഴക്കെ പറമ്പത്ത് കെ.പി.റഹീസ് (27), ടാക്സി ജീപ്പ് ഡ്രൈവര്‍ വിഷ്ണുമംഗലം ചമ്പോട്ടുമ്മല്‍ കെ.മുഹമ്മദ് സയിദ് (27) എന്നിവരെയാണ് നാദാപുരം പോലീസും ഡിവൈഎസ്പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. മുഹമ്മദ് സയിദില്‍ നിന്ന് 0.11 ഗ്രാം എംഡിഎംഎയും ഇയാള്‍ സഞ്ചരിച്ച കെഎല്‍ 18 എ.സി.8424 നമ്പര്‍ സ്കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തെരുവന്‍ പറമ്പ് ഗവ.കോളജ് റോഡില്‍ നിന്നാണ് റഹീസ് പിടിയിലായത് പ്രതിയില്‍ നിന്ന് 0.05 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി