വടകര: പാലയാട് ദേശീയ വായനശാലയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച പുസ്തക ഷെല്‍ഫുകളുടെ
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകപയറ്റും
വടക്കന്‍പാട്ട് അവതരണവും വേറിട്ടതായി. പുസ്തകങ്ങളുടെ തരംതിരിവിന് ഉതകുന്ന നിലയില്‍ ചെറിയ റാക്കുകളിലായി 3500 ഓളം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ ഷെല്‍ഫുകള്‍. പുസ്തക പയറ്റിന്റെ ഭാഗമായി നാട്ടുകാര്‍ അവരുടെ കൈയിലെ പുസ്തകങ്ങള്‍ ലൈബ്രറിക്ക് സംഭാവന നല്കി. ഗ്രാമങ്ങളില്‍ അന്യം നിന്നുപോയ പണപ്പയറ്റിന്റെ അതേ മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പയറ്റാന്‍ പുസ്തകവുമായി എത്തിയവര്‍ക്ക് പണപ്പയറ്റിന്റെ ഓര്‍മപ്പെടുത്തലായി ചായസല്‍ക്കാരം നല്കി. നോവലും ചെറുകഥകളുമുള്‍പ്പെടെ നിലവാരമുള്ള ഒട്ടനവധി പുസ്തകങ്ങള്‍ പയറ്റിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞു. പരിപാടിയുടെ
ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി രാഘവന് നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് ഇ.ഒ ശ്രീനിവാസന് അധ്യക്ഷനായി. വടക്കന്‍പാട്ട് രംഗത്ത് ശ്രദ്ധേയനായ ചെറിയാണ്ടി കൃഷ്ണന് തനിച്ചും തലച്ചാണ്ടി നാരായണിയുടെ നേതൃത്വത്തില്‍ ഓമന കെ.വി, തയ്യടുത്ത് ജാനു, ആശാരിക്കുനി ജാനു, കുഞ്ഞിപ്പറമ്പത്ത് ലക്ഷ്മി, ചിറക്കല്ക്കുനി ശാന്ത, എന്നിവര്‍ കൂട്ടായും അവതരിപ്പിച്ച വടക്കന്‍പാട്ടുകള്‍ ‘പഴമയിലെ പുതുമ’ കൊണ്ട് കൈയടി നേടി. ചെറുപ്പകാലത്ത് കാര്‍ഷിക വൃത്തിയിലേര്പ്പെടുമ്പോള് പാടിപ്പതിഞ്ഞ വടക്കന്‍പാട്ട് വരികള്‍ ഓര്‍ത്തെടുത്ത് താളത്തില്‍ പാടിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് അതൊരു നവ്യാനുഭവമായി. വടക്കന്‍പാട്ടിന്റെ
വേറിട്ട വരികളും ഈണവും കേട്ട യുവതലമുറയും കൗതുകത്തോടെയാണ് പരിപാടി വീക്ഷിച്ചത്.
ചടങ്ങില്‍ വായനശാല സെക്രട്ടറി കെ.കെ.രാജേഷ്, സുധീര്‍ കുമാര്‍ വി.വി., സജീവന് ടി.സി, കെ.പി ബാലകൃഷ്ണന്, നാറാണത്ത് രാധാകൃഷ്ണന്, ബി.കെ ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ ഷൈജു, സതീഷ് കുമാര്‍ ബി, ശശിധരന് കുട്ടംകണ്ടി, കുഞ്ഞിരാമന് കൂമുള്ള കണ്ടി, ലൈബ്രേറിയന്‍ ചുമതല വഹിക്കുന്ന ഹരിഷ്ണ തയ്യടുത്ത് എന്നിവര്‍ നേതൃത്വം നല്കി.