കൊയിലാണ്ടി: കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള
നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളജിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും പുരുഷ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൊയിലാണ്ടിയിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ സാമൂഹ്യ പുരോഗതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സയിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍ മെമ്മോറിയല്‍
(എസ്എആര്‍ബിടിഎം) ഗവണ്മെന്റ് കോളേജിന് സാധിച്ചു. കോളേജിന് ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതിനുള്ള എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതല്‍ 36 കോടി രൂപ കോളജിന്റെ വികസനത്തിനായി ചെലവഴിച്ചു. കൂടുതല്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കോളേജിന് തുടര്‍ന്നും അനുവദിക്കും.
നാടിനെ വൈജ്ഞാനിക നൂതന സമൂഹമാക്കി പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുവ തലമുറ ആഗ്രഹിക്കുന്ന ലോകോത്തര കോഴ്സുകള്‍ പഠിക്കുന്നതിനും അതിനനുസൃതമായ തൊഴിലുകള്‍ ലഭിക്കുന്നതിനും അവസരം ഇവിടെത്തന്നെ ലഭിക്കണം. അതിനുള്ള സൗകര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും
മുഖ്യമന്ത്രി പറഞ്ഞു. ആ ഉത്തരവാദിത്ത പൂര്‍ത്തീകരണത്തിന് ഈ കോളേജും പങ്കാളിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളും എന്‍ എസ് എസ് തുടങ്ങിയ വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം ലഹരിയെ തുരത്താന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുചുകുന്ന് കോളജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ടി പി രാമകൃഷ്ണന് എംഎല്‍എ
അധ്യക്ഷത വഹിച്ചു.
9.31 കോടി രൂപ ചെലവിലാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്. 15 ക്ലാസ്സ് മുറികള്‍, രണ്ട് ലാബ്, നാല് ഡിപ്പാര്‍ട്ടുമെന്റുകള്‍, ഐക്യൂഎസി മുറി, നാല് ശുചിമുറി ബ്ലോക്കുകള്‍, രണ്ട് ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവയാണ് അക്കാദമിക് ബ്ലോക്കിലുള്ളത്. രണ്ട് കോടി രൂപ ചെലവിലാണ് പുരുഷ ഹോസ്റ്റല്‍ നിര്‍മ്മാണം. 15 മുറികള്‍, രണ്ട് ശുചിമുറി ബ്ലോക്കുകള്‍, അടുക്കള, സ്റ്റഡി ഏരിയ, റിസപ്ഷന് എന്നിവയാണ് ഉള്ളത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തുന്നത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍, ജില്ലാ
പഞ്ചായത്ത് മെമ്പര്‍ എം പി ശിവാനന്ദന്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജീവാനന്ദന് മാസ്റ്റര്‍, മൂടാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം പി അഖില, വാര്‍ഡ് മെമ്പര്‍മാരായ സി എം സുനിത, കെ പി ലത, ലതിക പുതുക്കുടി, കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ സുനില്‍ ജോണ്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് കെ ഷിജു, മുന്‍ എംഎല്‍എമാരായ പി വിശ്വന്, കെ. ദാസന്, കോളേജ് പ്രിന്‍സിപ്പല്‍ സി വി ഷാജി, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ സി സി അനസൂയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
-സുധീര്‍ കൊരയങ്ങാട്