നാദാപുരം: നാദാപുരം ഗവ.യുപി സ്കൂള്‍ 111-ാം വാര്‍ഷികം വേഴ്സറ്റാലിയ എന്ന പേരില്‍ ആഘോഷിച്ചു. വാര്‍ഷികാഘോഷവും
സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന് കെ.കെ.രമേശന് അധ്യാപകരായ പി.പ്രവീണ്‍കുമാര്‍, വി.ഗീത എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഷാഫിപറമ്പില്‍ എംപി ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത കവി വീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്നവര്‍ക്ക് ഷാഫി പറമ്പില്‍ ഉപഹാരംനല്കി. വിദ്യാലയത്തില്‍ ദീര്‍ഘകാലം പാചകത്തൊഴിലാളിയായിരുന്ന ജി.കെ.ആലി,
ഇന്‍സ്പെയര്‍ അവാര്‍ഡ് സ്റ്റേറ്റ് വിന്നര്‍ സൂര്യകിരണ്‍ പി.എസ്, ഫ്ലവേഴ്സ്ചാനല് ടോപ് സിംഗര്‍ ദേവദര്‍ശ്, യു.വി.സലീംഹാജി (കെഎസ്എസ് ലൈറ്റ്ആന്റ് സൗണ്ട്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ.പ്രസിഡന്റ് പി.കെ.ഖാലിദ് ഉപഹാരങ്ങള്‍ നല്കി. അഡ്വ.സഞ്ജീവ്, സി.കെ.നാസര്‍, മുഹമ്മദ് ബംഗ്ലത്ത്, സി.എച്ച് മോഹനന്, കെ.വി.നാസര്‍, കോടോത്ത് അന്ത്രു, വി.കെ.സലീം, ടി.ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.കെ.രമേശന്, പി.പ്രവീണ്‍ കുമാര്‍,
വി.ഗീത എന്നിവര്‍ മറുപടിപ്രസംഗം നടത്തി. വാര്ഡ്മെമ്പര് കണേക്കല്‍ അബ്ബാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.ബഷീര്‍ നന്ദിയും പറഞ്ഞു. സ്കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ അവതരിപ്പിച്ച മെഗാ ഒപ്പന കാണാന്‍ നിരവധി പേരാണെത്തിയത്.


