വടകര: പുതിയാപ്പ് ഏതന്‍സ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും വിപിസിടി വടകരയുടെയും സംയുക്താഭിമുഖ്യത്തില്‍
ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം ഏപ്രില്‍ 15ന് നടക്കും. വൈകുന്നേരം 4.30ന് ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച് പുതിയാപ്പില്‍ സമാപിക്കും. കൂട്ടയോട്ടം മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന് ഫ്ലാഗ് ഓഫ് ചെയ്യും. എന്തുകൊണ്ട് ലഹരിക്കെതിരെ എന്ന വിഷയത്തെക്കുറിച്ച് വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം.ശൈലേഷ് സംസാരിക്കും. ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പി.കെ.വിജയന് ഉപഹാരം നല്‍കും.
