വടകര: കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ജേര്‍ണലിസം വിഭാഗം ‘വഗന്‍സ’ എന്ന പേരില്‍ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. പരിപാടി പ്രിന്‍സിപ്പാള്‍
മേജര്‍ സുരേശന് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. കോളേജ് സൂപ്രണ്ട് പ്രേംചന്ദ് അധ്യക്ഷത വഹിച്ചു. ഐ.കെ സജിനി മുഖ്യാതിഥിയായി. തുടര്‍പഠനത്തിന് തയ്യാറാവുന്ന വിദ്യാര്‍ഥികള്‍ക്ക് ജേര്‍ണലിസത്തിലെ ഭാവി ജോലി സാധ്യതകള്‍ മനസ്സിലാക്കുക, കോളേജിലെ പ്രാക്ടിക്കല്‍ ക്ലാസുകളെ മനസ്സിലാക്കുക എന്നിവ മുന്‍നിര്‍ത്തിയാണ് ശില്പശാല
സംഘടിപ്പിച്ചത്. തുടര്‍പഠനത്തിന് തയ്യാറായിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ന്യൂസ് റീഡിങ്, ജേര്‍ണലിസം സംബന്ധിച്ച ക്വിസ്, എക്സിബിഷന് എന്നിവയും സംഘടിപ്പിച്ചു. എം.എം രജിലേഷ്, വി.വിപിന്യ, പി.അനഘ, പി.ടി അനഘ, മൃദുല്‍ മോഹന്‍, ആദിരാജ്, എം.അനുനന്ദ, നന്ദന രാജീവ്, ഹരിനന്ദന തുടങ്ങിയവര്‍ സംസാരിച്ചു.


