കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് നരിയന്‍ ചിറക്കല്‍ പാറക്കുളങ്ങര മുക്ക് നീലഞ്ചേരിക്കണ്ടി റോഡ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലേകാല്‍ ലക്ഷം രൂപ ഫണ്ട് അനുവദിച്ചാണ് പ്രവര്‍ത്തി നടക്കുന്നത്. പഞ്ചായത്തിലെ ഈ വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയിലെ ഏറ്റവും വലിയ റോഡാണിത്. പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് റോഡ് പണി പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകുന്നത്.
വാര്‍ഡ് മെമ്പര്‍ ടി.കെ ഹാരിസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ തറമല്‍ കുഞ്ഞമ്മദ്, കെ.വി അഹമ്മദ്, പ്രദേശവാസികളായ വട്ടക്കണ്ടി മൊയ്തു, ഇബ്രാഹിം, സുലൈമാന്‍, മുഹമ്മദലി, ഷംസീര്‍, ഷൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.