Wednesday, May 14, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മലിനജലം; മുനിസിപ്പാലിറ്റിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

April 11, 2025
in പ്രാദേശികം
A A
മലിനജലം; മുനിസിപ്പാലിറ്റിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
Share on FacebookShare on Twitter

വടകര: കോണ്‍വെന്റ് റോഡിലെ ഡ്രെയിനേജ് പൊട്ടിപൊളിഞ്ഞ് മലിനജലം മാസങ്ങളോളമായി റോഡിലേക്ക് ഒഴുകിയിട്ടും നടപടിയെടുക്കാത്തതിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോണ്‍വെന്റ് റോഡില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകുന്നവര്‍, ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികള്‍, സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, കാല്‍ നടയാത്രക്കാര്‍ തുടങ്ങിയവരൊക്കെ ഈ മലിനജലം ചവിട്ടി കൊണ്ടാണ് കടന്നു പോകുന്നത്. പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ട മുനിസിപ്പല്‍ അധികാരികളും ആരോഗ്യവിഭാഗവും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. പകര്‍ച്ചവ്യാധികളായ എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പിടിപെട്ടേക്കും. ഈ സാഹചര്യത്തില്‍ നിസ്സംഗരായ ഭരണാധികാരികള്‍ക്കെതിരെ ഓംബുഡ്‌സ്മാന്‍ സ്വമേധയാ കേസ് എടുക്കണമെന്ന് അഡ്വ. ഇ നാരായണന്‍ നായര്‍ ആവശ്യപ്പെട്ടു. വടകര മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമന്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ കുരിയാടി, പുറന്തോടത്ത് സുകുമാരന്‍, പി.എസ് രഞ്ജിത്ത് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, ബിജുല്‍ അയാടത്തില്‍, എ പ്രേമകുമാരി, എം സുരേഷ്ബാബു, ഫൈസല്‍ തങ്ങള്‍, സജിത്ത് മാരാര്‍, അജിത്ത് പ്രസാദ് കുയ്യാലില്‍, നാസര്‍ മീത്തല്‍, കമറുദ്ദീന്‍ കുരിയാടി, മോഹനന്‍ കുരിയാടി, രഞ്ജിത്ത് പുറങ്കര, റീജ പറമ്പത്ത്, രജിത എ, സത്യഭാമ, എം രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

പേ​വി​ഷ​ബാ​ധ​യേ​റ്റ് കു​ട്ടി മ​രി​ച്ച സം​ഭ​വം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തിരെ പി​താ​വ്

2 weeks ago
അനുജിത്തിന് കോൺഗ്രസിന്റെ അനുമോദനം

അനുജിത്തിന് കോൺഗ്രസിന്റെ അനുമോദനം

4 months ago

അഴിയൂരില്‍ യൂത്ത് ലീഗ് വാഹന ജാഥ നടത്തി

5 months ago
ദിവസക്കൂലി 600 രൂപയാക്കണം, കുടിശിക ഉടന്‍ വേണം; തൊഴിലുറപ്പുകാര്‍ സമരത്തില്‍

ദിവസക്കൂലി 600 രൂപയാക്കണം, കുടിശിക ഉടന്‍ വേണം; തൊഴിലുറപ്പുകാര്‍ സമരത്തില്‍

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal