ഓര്‍ക്കാട്ടേരി: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റും ദീര്‍ഘകാലം ഏറാമല സര്‍വീസ് സഹകരണ ബാങ്ക്
പ്രസിഡന്റുമായിരുന്ന കെ.കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി ഏറാമല ബാങ്ക് ഏര്‍പ്പെടുത്തിയ കെ.കുഞ്ഞിരാമക്കുറുപ്പ് സാഹിത്യ പുരസ്‌കാരം ചരിത്ര ഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥിന് സമര്‍പിച്ചു. കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാര സമര്‍പണം നടത്തി. അവസാനത്തെ ഭാരതീയനെ അടക്കം സ്വതന്ത്രനാക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇന്ത്യന്‍ മനസിനെ ശുദ്ധീകരിക്കാനാണ് ഗാന്ധിജി ശ്രമിച്ചതെന്നും എന്നാല്‍ ഹിംസയുടെ ചരിത്രമാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു. അഹിംസയുടെ ചരിത്രമാണ് ഇനി എഴുതേണ്ടതായിട്ടുള്ളതെന്നും, ഭാരതീയര്‍ സംസ്‌കാര സമ്പന്നരായ ജനതയാണെന്ന്
ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയാണ് ഗാന്ധിജി ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മംഗള പത്രം പ്രശ്സ്ത ഗായകന്‍ വി.ടി.മുരളി സമര്‍പ്പിച്ചു. പി.കെ.കുഞ്ഞിക്കണ്ണന്‍, ടി.പി. ബിനീഷ്, എം.കെ.ഭാസ്‌കരന്‍, എന്‍.വേണു, ഐ.മൂസ, സോമന്‍ മുതുവന, എം.സി. വടകര, ചെറുവാച്ചേരി രാധാകൃഷ്ണന്‍, പി.പ്രസീത് കുമാര്‍, പി.ഹരീന്ദ്രനാഥ്, ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. പി.പ്രദീപ് കുമാര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. മാനവ സംസ്‌കൃതി ഏര്‍പ്പെടുത്തിയ പി.ടി.തോമസ് പുരസ്‌കാരം നേടിയ കല്‍പറ്റ നാരായണനെ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.