വടകര: മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളില്‍ യുപി വിഭാഗം കെട്ടിടം ഉദ്ഘാടനസജ്ജമായി. 12-ാം തിയതി ശനിയാഴ്ച രാവിലെ
ഒമ്പതിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കോടി രൂപ ചെലവില്‍ പണിത കെട്ടിടത്തില്‍ 12 ക്ലാസ് മുറികള്‍ക്ക് സൗകര്യമുണ്ട്. ഉദ്ഘാടന ചടങ്ങില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.
ദീര്‍ഘകാല സര്‍വീസിന് ശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള യാത്രയയപ്പ്, യുഎല്‍സിസിഎസിനുള്ള
ഉപഹാര സമര്പണം എന്നിവയും ഉദ്ഘാടന ചടങ്ങില്‍ നടക്കും. സ്കൂളിന്റെ കുടിവെള്ള പദ്ധതിക്കായി ബാങ്ക് ഓഫ് ബറോഡ് നല്കുന്ന സാമ്പത്തിക സഹായം ചടങ്ങില്‍ കൈമാറും. വൈകുന്നേരം മൂന്നിന് ദേശീയ-സംസ്ഥാന തലങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം, കലാപരിപാടികള്‍ എന്നിവ നടക്കും. പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്യും.
മികവിന്റെ വിദ്യാലയമായി മാറിയ മേമുണ്ടയില്‍ കൂടുതല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയാണെന്ന്
ഇവര്‍ പറഞ്ഞു. നാലായിരത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനവും എക്കാലത്തേയും പോലെ തുടരുകയാണെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ എം.നാരായണന്, ഹെഡ്മാസ്റ്റര് പി.കെ.ജിതേഷ്, പി.ടി.എ പ്രസിഡന്റ് ഡോ.എം.വി.തോമസ്, പി.പി.പ്രഭാകരന്, ആര്.പി.രാജീവന്, എന്‍.നിധിന് എന്നിവര്‍ പങ്കെടുത്തു.

ദീര്‍ഘകാല സര്‍വീസിന് ശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള യാത്രയയപ്പ്, യുഎല്‍സിസിഎസിനുള്ള

മികവിന്റെ വിദ്യാലയമായി മാറിയ മേമുണ്ടയില്‍ കൂടുതല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയാണെന്ന്
