വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പെരുന്നാള്‍-വിഷു ആഘോഷം ശ്രദ്ധേയമായി. പാട്ടും നൃത്തവുമായി കുട്ടികളും രക്ഷിതാക്കളും
ആഘോഷം കെങ്കേമമാക്കി. പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മന്‍ സി നാരായണന്, ഗ്രാമ പഞ്ചായത്തംഗങ്ങളായ മഠത്തില്‍ പുഷ്പ, അബൂബക്കര്‍ വി.പി., പ്രസാദ് വിലങ്ങില്‍, പ്രിയങ്ക സി.പി, ലിസി പി, ജംഷിദ, കുടുംബശ്രീ സിഡിഎസ് ചെയര്‍പെഴ്സണ്‍ കെ അനിത എന്നിവര്‍ പ്രസംഗിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് കെ മധുസൂദനന് സ്വാഗതവും ടീച്ചര്‍ പ്രേമ കെ.എം നന്ദിയും പറഞ്ഞു.

