അരൂര്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായ പെരുമുണ്ടച്ചേരിയിത് പുളിയംങ്കോട്ട് താഴക്കുനി ബാബു (50)
ചികിത്സക്കായി പരസഹായം തേടുന്നു. രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ താങ്ങായ ബാബു ചികിത്സയിലായതോടെ കുടുംബം തീരാവേദനയിലായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ബാബുവിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് വൃക്ക മാറ്റിവയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏകദേശം 50 ലക്ഷം രൂപയാണ് വൃക്ക മാറ്റി വയ്ക്കാനും തുടര്‍ ചികിത്സയ്ക്കും ചിലവ് വരുന്നത്. എന്നാല്‍ ഇത്രയും ഭീമമായ തുക സമാഹരിക്കാന്‍ ബാബുവിന് ഒരു വഴിയുമില്ല. ജീവന് നിലനിര്‍ത്താന്‍ പരസഹായം കൂടിയേ തീരു. ബാബുവിനെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച്
നടത്താന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും തീരുമാനിച്ചു. വാര്‍ഡ് അംഗം കൂടത്താങ്കണ്ടി രവി (ചെയര്മാന്), കെ.പി.സുരേഷ് ( കണ്‍വീനര്‍)എന്നിവര്‍ ഭാരവാഹികളായി ചികിത്സ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരള ഗ്രാമീണ ബാങ്കിന്റെ കുനിങ്ങാട് ശാഖയില്‍ (എ.സി നമ്പര്‍ 4021510 1078284, ഐ.എഫ് എസ്.സി KLGB0040215 ) എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. G /P 7560989963. ഏവരുടെയും സഹായം കമ്മിറ്റി സഹായം അഭ്യര്‍ഥിച്ചു.

