വടകര: ദീര്‍ഘകാലങ്ങളായി ജില്ലയിലും അയല്‍ ജില്ലകളിലും ജോലി ചെയ്ത് വരുന്ന ദിവസ യാത്രക്കാരായ അധ്യാപകരുടെ കൂട്ടായ്മയായ ‘യാത്രാക്കൂട്ടം വടകര’ ഈ വര്‍ഷം സര്‍വീസില്‍
നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്കായി നടത്തിയ യാത്രയയപ്പ് ശ്രദ്ധേയമായി. വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ സ്ഥിരം ട്രെയിന്‍ യാത്രക്കാരായ നിരവധി അധ്യാപകര്‍ പങ്കെടുത്തു. പലരുടെയും ട്രെയിന്‍ യാത്രാനുഭവങ്ങള്‍ യോഗത്തെ വേറിട്ടതാക്കി. യാത്രയയപ്പ് സമ്മേളനം കവി ഗോപീ നാരായണന് ഉദ്ഘാടനം ചെയ്തു. ബഷീര്‍ കടമേരി അധ്യക്ഷനായി. എഴുത്തുകാരന് രാധാകൃഷ്ണന് എടച്ചേരി മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. ദേവദാസന് പി, ഹരിദാസന് കെ, കുഞ്ഞമ്മത് കെ.സി, പീതാംബരന് പി, മുഹമ്മദ് ടി, രമേശന് കുന്നില്‍, ഗിരീഷ് വള്ള്യാട്, രഘുനാഥ് ഒ, ശാനിനി പി,
സുരേഷ് പി, ദിലീപന് കെ.പി, ഷീബ ടി.കെ, രാമചന്ദ്രന് ടി.വി, ഷീജ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. ഷാജി മാധവന് സ്വാഗതവും രാജീവന് പി.പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വടകര ‘സ്വരമാധുരി ‘ കലാസംഘം അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.


