വടകര: സാഹിത്യ രചനകള്‍ യഥാര്‍ഥ മനുഷ്യനെ കണ്ടെത്തുന്ന പ്രക്രിയ ആണെന്നും എഴുത്തിലേക്കും വായനയിലേക്കും
വിദ്യാര്‍ഥികളെ എത്തിക്കുന്നതിന് വിദ്യാലയങ്ങള്‍ക്ക് മുഖ്യ പങ്കുണ്ടെന്നും പ്രശസ്ത കവി വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. സിറാജുല്‍ ഹുദാ സ്കൂള്‍ പുറത്തിറക്കുന്ന മാഗസിന് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡന്റ് എഡിറ്റര്‍ ഫദലു റഹ്മാന് കോപ്പി ഏറ്റുവാങ്ങി. എഴുത്തിലൂടെയും കലകളിലൂടെയും സമൂഹത്തെ സംസ്കരിച്ചെടുക്കാനാകുമെന്നും ചരിത്രങ്ങള്‍ നമുക്ക് മുമ്പില്‍ അതിനുള്ള തെളിവുകളാണെന്നും വീരാന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ മാനേജര്‍ ഫൈസല്‍.പി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍
പ്രിന്‍സിപ്പള്‍ ഡോ: അബ്ദു റഊഫ് മുഖ്യ പ്രഭാഷണം നടത്തി. സുവര്‍ണ കുമാരി.സി, സ്വപ്ന.സി, സുജിത.ഇ, ഷീമ.പി, ഷഫീക്കത്ത്.പി.പി, രഞ്ജിഷ.കെ, ഷീജ, സുലൈഖ.കെ.കെ, ഷാക്കിര്‍, ജവാദ് ബദവി എന്നിവര്‍ സംസാരിച്ചു. മോറല്‍ ഹെഡ് റഊഫ് അഹ്സനി സ്വാഗതവും അമ്പിളി.പി.ഡി നന്ദിയും പറഞ്ഞു.

സ്കൂള്‍ മാനേജര്‍ ഫൈസല്‍.പി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍
