കൊയിലാണ്ടി: കേരളത്തിന് എയിംസ് അനുവദിക്കണമെമെന്ന് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എ.
ഗംഗാധരന് നായര്‍ -കെ കരുണാകരന് അടിയോടി നഗറില്‍ ചേര്‍ന്ന സമ്മേളനം മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ വി ജോസഫ് അധ്യക്ഷത വഹിച്ചു. ഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ.സത്യന്, പി.ബാബുരാജ്, ചൈത്ര വിജയന്, കെ.ടി.എം കോയ, ബ്ലോക് മെമ്പര്‍, ടി.വി.ഗിരിജ, വി.രാമചന്ദ്രന്, എം.പി.അസ്സന്, പി.സൗദമിനി, കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. .
തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി
ആര്.രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. കെ വി രാഘവന്, എ വേലായുധന്, വി കെ സുകുമാരന്‍ സി അപ്പുക്കുട്ടി എന്നിവര്‍ സംസാരിച്ചു. മാസിക അവാര്‍ഡുകള്‍ വടകര മുനിസിപ്പല്‍ ബ്ലോക്ക്, വടകര ബ്ലോക്, കോര്പറേഷന് സൗത്ത് ബ്ലോക്ക് കരസ്ഥമാക്കി. പുതിയ ഭാരവാഹികളായി കെ വി ജോസഫ് (പ്രസിഡന്റ്), സി അശോകന് (സെക്രട്ടറി), എന്‍ കെ ബാലകൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി
