വടകര: എന്‍എസ്എസ് യൂണിറ്റുകള്‍ 2023-24 അധ്യയന വര്‍ഷം ഒരുക്കിയ സ്നേഹാരാമങ്ങളില് സംസ്ഥാന അവാര്‍ഡിന്
അര്‍ഹതയുള്ളവയെ തെരഞ്ഞെടുത്തു. വടകര ശ്രീനാരായണ എന്‍എസ്എസ് യൂണിറ്റ് അഴിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിര്‍മിച്ച സ്നേഹാരാമവും അവാര്‍ഡിന് അര്‍ഹമായി. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദിനേശ് കരുവാന്‍കണ്ടി, പ്രോഗ്രാം ഓഫീസര്‍ ഷെമീന തുടങ്ങിയവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.
