പേരാമ്പ്ര: തുടര്‍ച്ചയായി രണ്ടാം ദിവസവും ഫാര്‍മസിസ്റ്റുകള്‍ പേരാമ്പ്രയില്‍ ലഹരിക്കെതിരെ റാലി സംഘടിപ്പിച്ചു. കേരളാ
പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) പിളര്‍ന്നതോടെയാണ് രണ്ട് റാലിക്ക് പേരാമ്പ്ര വേദിയായത്.
കെപിപിഎ പേരാമ്പ്ര ഏരിയാ കമ്മറ്റിയാണ് ഇന്ന് ലഹരി വിരുദ്ധ റാലി നടത്തിയത്. ‘പേരാമ്പ്ര പെരുമയുമായി ‘ സഹകരിച്ച് കൊണ്ട് നടത്തിയ റാലി പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ അശ്വിന് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നടത്തിയ റാലി
ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എസ്.ടി.സലീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ.സി. നവീന്‍ ചന്ദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി നവീന്‍ ലാല്‍ പാടിക്കുന്ന്, സംസ്ഥന കമ്മറ്റി അംഗം ടി.വി. രാഖില, ജില്ലാ സെക്രട്ടറി എം.ജിജീഷ് എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് സി.സി. ഉഷ സ്വാഗതവും ഏരിയാ ട്രഷറര്‍ എന്‍.വി.പ്രേംനാഥ് നന്ദിയും
പറഞ്ഞു.
അസോസിയേഷന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച പേരാമ്പ്രയില്‍ റാലി നടന്നത്. സംഘടന പിളര്‍ന്നതു കാരണം രണ്ടു റാലികള്‍ കാണാന്‍ പേരാമ്പ്രക്കാര്‍ക്ക് അവസരമുണ്ടായി. രണ്ടു റാലികളിലും ധാരാളം ഫാര്‍മസിസ്റ്റുകള്‍ അണിനിരന്നു. സംഘടന പിളര്‍ന്നെങ്കിലും കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് എന്ന പേരിലാണ് രണ്ടു കൂട്ടരുടേയും പ്രവര്‍ത്തനം. ഇത് ഫാര്‍മസിസ്റ്റ് ഉള്‍പെടെയുള്ളവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.