അഴിയൂര്‍: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ അഴിയൂര്‍ മേഖലാ കമ്മറ്റി ഏപ്രില്‍ 11 ന്
കോറോത്ത് റോഡില്‍ നടത്തുന്ന ജില്ലാതല വടംവലി മത്സരത്തിന്റെ പ്രചരണാര്‍ഥം ജനജാഗ്രത സദസ് സംഘടിപ്പിച്ചു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗം പി.ശ്രീധരന് ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ദില്‍ഷാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് സെക്രട്ടറി കെ.ഭഗീഷ് മുഖ്യാതിഥിയായി. കെ.പി.പ്രീജിത്ത് കുമാര്‍, രമ്യകരോടി എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി സുജേഷ്.കെ സ്വാഗതവും മേഖലാ കമ്മിറ്റിയംഗം മുഹമ്മദ് റിയാന്‍ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പയിന്റെ ഭാഗമായാണ് അഴിയൂരില്‍ ജില്ലാതല വടംവലി മത്സരം നടത്തുന്നത്.
