മണിയൂര്‍: എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് മണിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ്
തൊഴിലാളികള്‍ പാലയാട് നട പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ദിവസക്കൂലി 600 രൂപയാക്കുക, കുടിശിക ഉടന്‍ അനുവദിക്കുക, തൊഴില്‍ ദിനങ്ങള്‍ വര്‍ഷത്തില്‍ 200 ആയി ഉയര്‍ത്തുക, അശാസ്ത്രീയമായ എന്‍എംഎംഎസ് പദ്ധതി ഉപേക്ഷിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, വെട്ടിക്കുറച്ച അഞ്ചര കോടി തൊഴില്‍ ദിനങ്ങള്‍
പുന:സ്ഥാപിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സിപിഎം വടകര ഏരിയാ കമ്മറ്റി അംഗം ബി. സുരേഷ് ബാബു ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ജില്ലാ കമ്മറ്റിയംഗം സജിന എം.എം, ദീപ.എന്‍,കെ, സുരേഷ്.പി. എന്നിവര്‍ സംസാരിച്ചു. മണിയൂര്‍ ഫീനിക്സ് മുക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 300 ഓളം പേര് പങ്കെടുത്തു.