അഴിയൂര്‍: അഞ്ചാം പീടിക മാപ്പിള എല്‍പി സ്കൂളിന്റെ നൂറാം വാര്‍ഷികം ഏപ്രില്‍ 19 ന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. വൈകുന്നേരം 6 മണിക്ക്
നടക്കുന്ന സാംസ്കാരിക സദസ്സില്‍ രജിസ്ട്രേഷന് പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൂര്‍വ്വാധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍
അവതരിപ്പിക്കും. സംഘാടക സമിതി യോഗത്തില്‍ ചെയര്മാന് ഇ.ടി അയ്യൂബ് അധ്യക്ഷത വഹിച്ചു. എ വിജയരാഘവന്, യൂസുഫ് കുന്നുമ്മല്‍, മുബാസ് കല്ലേരി, ഇസ്മായില്‍ പി.പി, നിസാര്‍ വി.കെ, മഹ്ഫൂസ് പൂഴിത്തല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സാജിത സ്വാഗതവും ബാസിത്ത് നന്ദിയും പറഞ്ഞു.


