വടകര: മുനിസിപ്പല്‍ യുഡിഎഫ്, ആര്‍എംപിഐ നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം വടകര ബ്ലോക്ക്
കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന് കുരിയാടി ഉദ്ഘാടനം ചെയ്തു. എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി.എസ് രജിത് കുമാര്‍, വി.കെ പ്രേമന്, പി.കെ നജീബ് താഴെയങ്ങാടി, രാമചന്ദ്രന് വീക്ഷണം, ബിജുല്‍ ആയാടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെയാണ് രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ വരെ നീണ്ടു.

