വടകര: വിഷു സ്പെഷ്യല്‍ ഡ്രൈവുമായി രംഗത്തെത്തിയ എക്സൈസ് വകുപ്പ് പിക്കപ്പ് ലോറിയില്‍ മാഹിമദ്യം കടത്തിയ രണ്ടു
പേരെ പിടികൂടി. ഫറോക്ക് പുത്തൂര്‍ പള്ളി പറക്കോട്ട് മുജീബ്, തമിഴ്നാട് തിരുവണ്ണാമല നരയൂര്‍ വേട്ടാവളം സ്ട്രീറ്റില്‍ സുനില്‍ എന്നിവരെയാണ് വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം.ശൈലേഷും സംഘവും പിടികൂടിയത്. വാഹനത്തില്‍ നിന്ന് 29 കുപ്പികളിലായി 21 ലിറ്റര്‍ മാഹി മദ്യം കണ്ടെത്തി.
ദേശീയപാതയില്‍ കൈനാട്ടിയില്‍ നിന്നാണ് പിക്കപ്പ് തടഞ്ഞ് മാഹി മദ്യം പിടികൂടിയത്. പിക്കപ്പ് ലോറിയും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സി.കെ.ജയപ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.വി.സന്ദീപ്, എം.പി.വിനീത്, മുഹമ്മദ് റമീസ്, രഗില്‍രാജ്, ഡ്രൈവര്‍ പി.രാജന് എന്നിവര്‍ പങ്കെടുത്തു.