കൊയിലാണ്ടി: ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്ഗനൈസേഷന് ജില്ലാ സമ്മേളനം ഏപ്രില്‍ 7,8 തിയ്യതികളിലായി
കൊയിലാണ്ടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് വൈകീട്ട് 4 മണിക്ക് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ കൊയിലാണ്ടി ബസ് സ്റ്റാന്റിനു സമീപം സമാപിക്കും. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന നവോഥാന സദസ് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി.ബാലന് മുഖ്യാതിഥിയാകും. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ.അജിത്, എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.കെ.സുധാകരന് എന്നിവര്‍
സംസാരിക്കും. എട്ടിന് രാവിലെ ബീനമോള്‍ നഗറില്‍ (സൂരജ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് കെ.പി.ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി എസ്.സജീവ് എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് അഡ്വ: സുനില്‍ മോഹന്‍, ജോയിന്റ് കൗണ്‍സില്‍ നേതാക്കളായ സി.പി.മണി, സംസ്ഥാന കമ്മിറ്റി അംഗം പി.റാം മനോഹര്‍, ജില്ലാ സെക്രട്ടറി പി.സുനില്‍ കുമാര്‍, മേഖലാ സെക്രട്ടറി മേഘനാഥ് എന്നിവര്‍ പങ്കെടുത്തു.