അഴിയൂര്‍: ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിന് രണ്ടാം ഘട്ടത്തിന് സമാപനം
കുറിച്ചുകൊണ്ട് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. പ്രഖ്യാപന ചടങ്ങ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂര്‍ണ ഹരിത അയല്‍കൂട്ടം, ഓഫീസ്, വിദ്യാലയം/കലാലയം, അംഗന്‍വാടി, സമ്പൂര്‍ണ ശുചിത്വ ടൗണ്‍, വാര്‍ഡ് തുടങ്ങി വിവിധ പ്രഖ്യാപനങ്ങളും നടത്തി.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ ജീവനക്കാര്‍, സര്‍വീസ് സംഘടനകള്‍, യുവജന സംഘടനകള്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, പ്രാദേശിക
കൂട്ടായ്മകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍, സാമുദായിക മത സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലായവയുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്.
ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന് തോട്ടത്തില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ റഹീം പുഴക്കല്‍
പറമ്പത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജയ്സണ്‍, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി എ. ഷിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.പി ഇസ്മയില്‍, ടി.പി ബബിത്ത്, വി.പി പ്രകാശന്, പ്രദീപ് ചോമ്പാല, പി.കെ പ്രീത, അസിസ്റ്റന്റ് സെക്രട്ടറി എം. സുനീര്‍ കുമാര്‍, വിഇഒ പി.വി പ്രത്യുഷ തുടങ്ങിയവര്‍ സംസാരിച്ചു.