വടകര: പെന്ഷന് അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കുക, പെന്ഷന് പരിഷ്കരണ ഭേദഗതി ബില്‍ പിന്‍വലിക്കുക, ശമ്പളപരിഷകരണവുംപെന്ഷന്
പരിഷകരണവും യഥാസമയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേന്ദ്ര പെന്‍ഷന്‍കാര്‍ വടകര ഹെഡ് പോസ്റ്റോഫിസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്രപെന്ഷന് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി എഐബിഡിപിഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.വി ജയരാജന് ഉദ്ഘാടനം ചെയ്തു. കെ.വി ബാലകൃഷ്ണന് (സിജിപിഎ) ഒ.എം നാരായണന് (എഐപിആര്‍പിഎ) എന്നിവര്‍ പ്രസംഗിച്ചു.കെ.പി പ്രകാശന്, പി.പി മാധവന്, ടി.പി വാസു, കെ വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്കി.

