വടകര: ദേശീയ മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ (എന്‍എംഎംഎസ്) മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിനു തിളക്കമേറിയ വിജയം. ഈ
വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷാഫലം വന്നപ്പോള്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിലെ 13 വിദ്യാര്‍ഥികളാണ് അര്‍ഹരായത്. വടകര വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതാണ് മേമുണ്ട സ്‌കൂള്‍.
എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് ലഭിച്ച ഒരു വിദ്യാര്‍ഥിക്ക് വര്‍ഷം 12000 രൂപ തോതില്‍ ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ ആകെ 48,000 രൂപ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഈ സ്‌കോളര്‍ഷിപ്പ്
നല്‍കുന്നത്. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്നര ലക്ഷത്തില്‍ താഴെയുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതാന്‍ കഴിയുക. 138 മാര്‍ക്കാണ് കോഴിക്കോട് ജില്ലക്ക് ഈ വര്‍ഷം കട്ടോഫ് മാര്‍ക്കായി നിശ്ചയിച്ചത്. ജില്ലയില്‍ ആകെ 376 വിദ്യര്‍ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.
കുട്ടികളുടെയും അധ്യാപകരുടെയും നിരന്തര പരിശ്രമം മൂലമാണ് മേമുണ്ടക്ക് ഈ മഹത്തായ വിജയം കരസ്ഥമാക്കാന്‍ സാധിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഓഗസ്ത് മുതല്‍ അഞ്ച് മാസത്തെ ചിട്ടയായ പരിശീലനമാണ് ഗണിതാധ്യാപകന്‍
ആബിദ് കണ്‍വീനറായ എന്‍എംഎംഎസ് കമ്മിറ്റി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. നിരവധി മോഡല്‍ പരീക്ഷകളും വിദ്യാര്‍ഥികള്‍ക്കായി നടത്തി. നിയ, തേജ, നിവേദ് കൃഷ്ണ, റിതുല്‍ കൃഷ്ണ, ദിയ പ്രമോദ്, അദിദേവ്, അനുരൂപ്, ജുവാന്‍ എന്‍ ബിജേഷ്, ഹിന ഫാത്തിമ, സായ്കൃഷ്ണ, അമേഘ്, വിശാല്‍ വിജിത്ത്, കൈലാഷ് പി രാഗേഷ് എന്നിവരാണ് സ്‌കോളര്‍ഷിപ്പ് നേടിയത്. ഇവരെ മേമുണ്ട സ്‌കൂള്‍ പി ടി എ യും, മാനേജ്‌മെന്റും ചേര്‍ന്ന് അഭിനന്ദിച്ചു.