നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 325 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ‘ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യം ചരിത്രവും അതിഭൗതികാഖ്യാനങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. ടി.എസ് ശ്യാംകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള അധ്യക്ഷയാവും. ‘നിര്‍മ്മിത ബുദ്ധിയും നമ്മുടെ ഭാവിയും’ എന്ന വിഷയത്തില്‍ ഡോ. ജിജോ പി ഉലഹന്നാന്‍ നടത്തുന്ന പ്രഭാഷണം സമ്മേളനത്തിന്റെ രണ്ടാം ദിവസം നടക്കും. പരിഷത്ത് കേന്ദ്ര നിര്‍വാഹക സമതി അംഗം ഡോ. വി.കെ ബ്രിജേഷ് സംഘടനാ രേഖ അവതരിപ്പിക്കും.
സമ്മേളത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിലായി അനുബന്ധ പരിപാടികള്‍ നടന്നു. ശാസ്ത്ര സംവാദ സദസുകള്‍, ശിശുവിദ്യാദ്യാസ ശില്‍പശാല, ‘പരിഷത്തോര്‍മ്മ’ എന്ന പേരില്‍ പൂര്‍വകാല പരിഷത്ത് പ്രവര്‍ത്തകരുടെ സംഗമം, പ്രൈമറി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ശാസ്ത്ര കൗതുകം, രക്ഷിതാക്കളുടെ സംഗമം, ആകാശക്കാഴ്ച നക്ഷത്ര നിരീക്ഷണ പരിപാടി, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടന്നു. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഗീത ട്രൂപ്പ് അവതരിപ്പിക്കുന്ന സ്വാഗതഗാനത്തോടെ സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ സാമ്പത്തിക സമാഹരണത്തിനായി പുസ്തകങ്ങള്‍, പരിഷത്ത് ഉത്പന്നങ്ങളായ ലിക്വിഡ് സോപ്പ് കിറ്റുകള്‍, ചുടാറപ്പെട്ടികള്‍ എന്നിവ
പ്രചരിപ്പിച്ചിട്ടുണ്ട് കെ.കെ ബിജുള ചെയര്‍മാനും കെ വിജയന്‍ ജനറല്‍ കണ്‍വീനറും, ടി മോഹന്‍ദാസ് പ്രോഗ്രം കണ്‍വീനറുമായ സ്വാഗതസംഘമാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ കെ.കെ ബിജുള, കെ.വിജയന്‍, ടി.മോഹന്‍ദാസ്, എ.ശശിധരന്‍, വി.കെ സതീശന്‍ എന്നിവര്‍ പങ്കെടുത്തു.