കുറ്റ്യാടി: ഗുരുതര കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ (51) ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നാട്
ഒറ്റക്കെട്ടായി രംഗത്ത്. നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായ ഇദ്ദേഹത്തിന്റെ അടിയന്തിര ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകള്‍ക്കുമായി 50 ലക്ഷം രൂപ വേണ്ടി വരും. കുറ്റ്യാടിയില്‍ ഓട്ടോ ഓടിച്ചാണ് ഭാര്യയും വിവാഹ പ്രായമെത്തിയ മകളും മകനും ഉള്‍പ്പെടുന്ന കുടുംബം ഇദ്ദേഹം പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ വരുമാനം നിലച്ച് ആകെ പ്രതിസന്ധിയിലായ കുടുംബത്തിന് ചികിത്സക്കായുള്ള ഭീമമായ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥ മനസ്സിലാക്കി നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നവരുടെ കൂട്ടായ്മ എടക്കുടി നാണു ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച്
പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജില്‍ ചെയര്‍മാനും വൈസ് പ്രസിഡന്റ് സജിഷ എടക്കുടി വര്‍ക്കിംഗ് ചെയര്‍പേഴ്സണും പൊതു പ്രവര്ത്തകന് എം.കെ ശശി ജനറല്‍ കണ്‍വീനറും പഞ്ചായത്ത് അംഗം അബ്ദുള്‍ ലത്തീഫ് ഖജാന്‍ജിയുമായ കമ്മിറ്റി കുറ്റ്യാടി പഞ്ചാബ് നാഷണല്‍ ബേങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Ac No: 4308000100182289
IFSC Code: PUNB0430800
Google Pay No: 8590566076


Ac No: 4308000100182289
IFSC Code: PUNB0430800
Google Pay No: 8590566076
