മേമുണ്ട: വില്ല്യാപ്പളളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കഞ്ഞിപ്പുരമുക്കില്‍ നാടിനൊരു കളിക്കളം എന്ന ലക്ഷ്യം
സാക്ഷാത്കരിക്കാന്‍ ജനകീയ കൂട്ടായ്മക്ക് രൂപംനല്‍കി. യോജിച്ച സ്ഥലം കണ്ടെത്തി കളിക്കളം ഒരുക്കാനും ഇതിനുള്ള ഫണ്ട് ജനകീയമായി കണ്ടെത്താനുമാണ് തീരുമാനം. നാട്ടുകാരുടെ പ്രഥമയോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ.സിമി അധ്യക്ഷത വഹിച്ചു. ടി.ടി.കെ.ജിതേഷ് പദ്ധതി വിശദീകരിച്ചു. ഇ.കെ.ബിജു കമ്മിറ്റി പാനല്‍ അവതരിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് പുതിയെടുത്ത്, എന്‍.ബി.പ്രകാശ് കുമാര്‍, ടി.എം.രാധാകൃഷ്ണന്‍, എ.പി.അമര്‍നാഥ്, പി.പി.മുരളി, ടി.മോഹന്‍ദാസ്, മജീദ് മച്ചില്‍, വി.കെ.നിധീഷ്, എം.ജിതിന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ലിജീഷ് പറമ്പത്ത് (ചെയ), ജി.ബാബു, എം.ജിതിന്‍
(വൈ.ചെയ), ആര്‍.ജിതേഷ് (കണ്‍), പി.പി.ലതീഷ്, വി.കെ.നിധീഷ്, ഇ.കെ.ബിജു (ജോ.കണ്‍), എം.പി.ശരത് (ഖജാ).

