കൊയിലാണ്ടി: കനത്ത മഴ പിഷാരികാവില്‍ സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ നയിച്ച സംഗീത പരിപാടിക്ക്
വിനയായി. മഴ തിമിര്‍ത്ത് പെയ്തതോടെ പരിപാടി നിര്‍ത്തിവെക്കേണ്ടിവന്നു. ഗാനമേള ആരംഭിച്ച് മൂന്നു പാട്ടുകള്‍ കഴിയുമ്പോഴേക്കും മഴ തുള്ളികള്‍ വീഴാന്‍ തുടങ്ങി. പിന്നീട് ശക്തമാവുകയായിരുന്നു. വിദ്യാധരന് മാസ്റ്ററുടെ സംഗീത പരിപാടിക്ക് വന്‍ ജനാവലിയാണെത്തിയിരുന്നത്. ആസ്വാദകര്‍ ഏറിയപങ്കും മഴയില്‍ നനഞ്ഞു. ക്ഷേത്രനടയിലും മുറ്റത്തും വെള്ളം കെട്ടി. പലരും പന്തലിന്റെ ചുവട്ടില്‍ അഭയം തേടി. മഴക്ക് ശമനമില്ലെന്ന് കണ്ടതോടെ പരിപാടി നിര്‍ത്തിവെക്കുകയായിരുന്നു. വില്‍സ്വരാജ്, ഷാജു മംഗലന്‍, റീനാ മുരളി എന്നിവരായിരുന്നു മറ്റു ഗായകര്‍.
-സുധീര്‍ കൊരയങ്ങാട്

-സുധീര്‍ കൊരയങ്ങാട്