വടകര: ക്ഷയരോഗ നിവാരണ പരിപാടിയില്‍ സജീവമായ ഇടപെടലും സേവനവും നടത്തുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ
അവഹേളിക്കുന്നതായി ആക്ഷേപം.
ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് കേരളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതിനു പിന്നില്‍ ഏറ്റവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതും ക്ഷയരോഗബാധിതരുടെ ആരോഗ്യ നിലവാര പരിശോധന നടത്തി മരുന്ന് കൃത്യമായി നല്‍കുന്നതിന്റെ സൂപ്പര്‍വിഷനും ചികിത്സാ വിവരം ഓണ്‍ ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതും ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പക്ടര്‍മാരാണ്. എന്നാല്‍ ഇതുപോലെ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും അംഗീകാരം ലഭിക്കുന്നതുമായ മിക്ക ആരോഗ്യ പദ്ധതികളില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടരെ മാത്രം അറിഞ്ഞു കൊണ്ട് അവഗണിക്കുന്നതായാണ് ആക്ഷേപം.
ഇത്തരം നടപടിയില്‍ കേരളാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.ജയരാജ്, സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്
എന്നിവര്‍ അറിയിച്ചു.
ക്ഷയരോഗ നിവാരണത്തിന്റെ ഭാഗമായി നടത്തിയ ‘നാറ്റ്’ പരിശോധനയിലും അനുബന്ധ പ്രവര്‍ത്തനത്തിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സജീവമായുണ്ടായിരുന്ന കാര്യം ഇവര്‍ ചൂണ്ടിക്കാട്ടി. പക്ഷേ അംഗീകാരം ലഭിക്കുമ്പോള്‍ ഇത്തരക്കാരെ തഴയുന്ന സമീപനമാണെന്നു ഭാരവാഹികള്‍ പറഞ്ഞു.