നാദാപുരം: സിസിയുപി സ്കൂളിന്റെ 96ാം വാര്‍ഷികാഘോഷം ഏപ്രില്‍ 5,6 തിയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കും. ഏപ്രില്‍ 5 ന് പ്രതിഭ സംഗമവും അനുമോദനവും തൂണേരി ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്റെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് ്പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. ഏപ്രില്‍ ആറിന് വൈകുന്നേരം മൂന്ന് മണിക്ക് ദീര്‍ഘകാല സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അറബിക് അധ്യാപകനായ എം.എ ലത്തീഫിനുള്ള യാത്രയയപ്പ് പരിപാടിയും വാര്‍ഷികാഘോഷ സമാപനവും ഇ.കെ വിജയന് എംഎല്‍എയുടെ അധ്യക്ഷതയില്‍
ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവധ എന്‍ഡോവ്മെന്റ് വിതരണവും നടക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മെഗാ ഒപ്പനയും നൃത്തമാമാങ്കവും അമ്മമാരുടെ തിരുവാതിരയും മ്യൂസിക്സ്പോട്ടും (ഗാനമേള) അരങ്ങേറും. ഒന്നാം ക്ലാസിലെ കുട്ടികള്‍ അവരുടെ ഭാവനയില്‍ വിരിഞ്ഞ മനോഹരമായ കഥാസമാഹരമായ ‘ഒന്നഴക് ‘ ഷാഫി പറമ്പില്‍ എംപി പ്രകാശനം ചെയ്യും.


