കല്ലാച്ചി: ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു
കെഎസ്എസ്പിഎ നേതൃത്വത്തില്‍ കല്ലാച്ചി സബ് ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനവും കൂട്ട ധര്‍ണയും നടത്തി. സംസ്ഥാന സമിതി അംഗം കെ.സി.ഗോപാലന് ഉദ്ഘാടനം ചെയ്തു. നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് കെ പി പത്മനാഭന് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സത്യന് കടിയങ്ങാട്, അഡ്വ കെ എം രഘുനാഥ്, വി വി റിനീഷ്, വി വി വിനോദന്‍, സര്വ്വോതമന് മാസ്റ്റര്‍,കെ വത്സല കുമാരി, പി വി ജയലക്ഷ്മി, വി.പി.മൊയ്തു, കെ പി മോഹന്‍ദാസ്, രാജീവ് പുതുശ്ശേരി, പ്രത്യുമ്നന്‍, ഒ.രവീന്ദ്രന്, ജോഷി എന്നിവര്‍ സംസാരിച്ചു. ടി രവീന്ദ്രന്, പി.അരവിന്ദന്, സി.പവിത്രന്, ആര്.നാരായണന്, വി പി കുമാരന്, ബാബു എന്നിവര്‍
നേതൃത്വം നല്കി

