മധുര: സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ഉജ്വല തുടക്കം. തമുക്കം മൈതാനത്ത് (സീതാറാം യെച്ചൂരി നഗര്‍ )
മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം പാര്‍ടി പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ബിജെപിക്കും ആര്‍എസ്എസിനും എതിരായ പോരാട്ടത്തില്‍ എല്ലാ മതനിരപേക്ഷ, ജനാധിപര്യ ശക്തികളുമായും കൈകോര്‍ക്കാന്‍ സിപിഎം പ്രതിബദ്ധതയോടെ നിലകൊള്ളുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രതിലോമതയുടെ ഇരുണ്ട ശക്തികള്‍ക്ക് തിരിച്ചടി നല്കാന് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികള്‍ ഐക്യത്തോടെ
നീങ്ങണം. ജനങ്ങളുടേതായ ജനാധിപത്യവും സോഷ്യലിസവും യാഥാര്‍ഥ്യമാക്കി പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഈ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പ്രസംഗത്തില്‍ പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ എംഎല് ജനറല്‍ സെക്രട്ടറി ദീപാങ്കള്‍ ഭട്ടാചാര്യ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോര്‍വോര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍ എന്നിവര്‍ പാര്‍ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേബ് ഭട്ടാചാര്യക്കും
എന്‍.ശങ്കരയ്യക്കും സ്മരണാഞ്ജലി അര്‍പ്പിച്ചാണ് ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് നാല് നേതാക്കളുടെയും പൊതുജീവിതം സംക്ഷിപ്തമായി അവതരിപ്പിച്ചു. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനു ശേഷം രക്തസാക്ഷികളായ 22 പാര്‍ടി പ്രവര്‍ത്തകര്‍ക്കും ഉദ്ഘാടന സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു. 80 നിരീക്ഷകരടക്കം എണ്ണൂറിലേറെ പ്രതിനിധികളാണ് അഞ്ചു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.