കക്കട്ടില്‍: വട്ടോളി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പൂര്‍വാധ്യാപകനും എഴുത്തുകാരനുമായ രമേശ് ബാബു കാക്കന്നൂരിന്
ആര്‍.കെ.രവിവര്‍മ സ്മാരക സംസ്ഥാന സാഹിത്യ പുരസ്‌കാരം. ബാലസാഹിത്യ രചനയായ നാരങ്ങ മുട്ടായി എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. അഞ്ചാം തിയതി പേരാമ്പ്രയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഭാഷകന്‍ വി.കെ.സുരേഷ്ബാബു പുരസ്‌കാരം സമ്മാനിക്കും.
തന്റെ സ്‌കൂള്‍ അനുഭവങ്ങളിലൂടെ രമേശ്ബാബു കാക്കന്നൂര്‍ നേടിയെടുത്ത, നിരവധി കുട്ടികളുടെ ജീവിത പശ്ചാത്തലത്തിലുള്ള കഥകളാണ് നാരങ്ങ മുട്ടായിയില്‍ ഉള്ളത്. ഹൃദയഘടികാരം എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സര്‍ഗാത്മക മേഖലകളില്‍ ക്ലാസുകള്‍ എടുത്തുവരുന്ന രമേശ് ബാബു കവി, അധ്യാപകന്‍, പ്രഭാഷകന്‍, ട്രെയിനര്‍, ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനാണ്.