നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) അഭിമുഖ്യത്തില്‍ ജില്ലയിലെ ഫാര്‍മസിസ്റ്റുകള്‍ സൂചനാ പണിമുടക്കം നടത്തുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ഷറഫുന്നീസയും ജില്ലാ സെക്രട്ടറി എന്‍.സിനീഷും അറിയിച്ചു.
എഴുവര്‍ഷങ്ങള്‍ക്കു ശേഷം 2024 നവംബറില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ നിലവില്‍ വന്നിട്ടുള്ള മിനിമം വേജസ് മുന്‍കാല പ്രാബല്യത്തോടുകൂടി നല്‍കാന്‍ മെഡിക്കല്‍ ഷോപ്പുടമകള്‍ തയ്യാറാകണം. സ്ഥാപനങ്ങളില്‍ വലിയ വരുമാന വര്‍ധന ഉണ്ടായിട്ടു പോലും ഫാര്‍മസിസ്റ്റുകള്‍ക്ക് ന്യായമായ വേതനം നല്‍കാതെ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ നിയമ ലംഘനം നടത്തുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.