വട്ടോളി: സമഗ്ര ശിക്ഷാ കുന്നുമ്മല്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടിന് ലോക ഓട്ടിസം
അവബോധ ദിനാചരണം നടത്തി. ചിത്ര പദംഗം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയായി. കേരളത്തിനകത്തും പുറത്തുമുള്ള ഓട്ടിസക്കാരായ 13 പ്രതിഭകള്‍ കെ.എസ്.ചിത്രയ്ക്ക് മുമ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പങ്കെടുത്ത ഓരോ കുട്ടിയോടും രക്ഷിതാക്കളോടും കെ.എസ്.ചിത്ര സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
എഴുത്തുകാരനും കവിയുമായ പ്രഭാവര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ
കോഴിക്കോട് ഡിപിസി ഡോ: അബ്ദുള്‍ ഹക്കിം അധ്യക്ഷത വഹിച്ചു. എസ്എസ്എ പ്രോഗ്രാം ഓഫീസര്‍ വി.ടി.ഷീബ ആശംസകള്‍ നേര്‍ന്നു. കുന്നുമ്മല്‍ ബിആര്‍സി ബിപിസി എം.ടി.പവിത്രന് സ്വാഗതം പറഞ്ഞു. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ യു.കെ.ലിനി, പ്രയ്സി തോമസ് എന്നിവര്‍ പരിപാടികളുടെ അവതാരകരായി.

എഴുത്തുകാരനും കവിയുമായ പ്രഭാവര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ
