മൊകേരി: മൊകേരി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊകേരി ടൗണില്‍ ലഹരിക്കെതിരെ കുട്ടായ്മ സംഘടിപ്പിച്ചു. മഹല്ല് ഭാരവാഹികളായ ജമാല്‍ മൊകേരി, ടി.ടി കുഞ്ഞമ്മദ്,
അഷറഫ് ചീളില്‍, ടി.പി അഷറഫ്, കെ.പി അഷറഫ്, എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മഹല്ല് ഖാസി മിഖ്ദാദ് അല്‍ അഹ്‌സനി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരെ ബോധവല്‍ക്കരണ സന്ദേശം, പ്രസംഗം എന്നിവ നടത്തി.

