വടകര: കടത്തനാട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കോമേഴ്സ് ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ ജോലി കരസ്ഥമാക്കിയ പൂര്‍വ വിദ്യാര്‍ഥികളെ
അനുമോദിച്ചു. അനുമോദന ചടങ്ങ് കോളേജ് മാനേജ്മെന്റ് ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി കുമാരന് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. കെ.സി ബബിത ഉപഹാരം സമര്‍പ്പിച്ചു. കോമേഴ്സ് ഡിപ്പാര്‍ട്മെന്റ് മേധാവി കെ പ്രിയങ്ക ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.പി രാജന്, മുഹമ്മദ് പൂറ്റൊല്, കെ.എം ജിന്‍സി, പി.എം മോഹനന്, പി അഭിനവ്, പി വിഷ്ണു, അക്ഷയ് രവി, കെ ചൈതന്യ, പി.എം അമ്പിളി, ജി.എസ് അഭിനന്ദ്, വി.ബി അനുരാഗ് എന്നിവര്‍ പ്രസഗിച്ചു.

