കൈനാട്ടി: സമൂഹത്തിനു വെല്ലുവിളിയായി മാറിയ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി കൈനാട്ടി ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ
നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. സ്ത്രീകളടക്കമുള്ളവര്‍ അണിനിരന്ന റാലി ലഹരി സംഘങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി ചെയര്‍മാന്‍ കണ്‍വീനര്‍ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ അനിത, കെ.കെ പവിത്രന്‍, എം.പി ചന്ദ്രന്‍, എം പ്രദീപ് എന്നിവര്‍ സംസാരിച്ചു. അഞ്ജു എസ്.രാജ് സ്വാഗതവും ഇ രജില്‍ നന്ദിയും പറഞ്ഞു.

