മുയിപ്പോത്ത്: ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കു നേരെ കഴിഞ്ഞ ദിവസം ആസിഡ് ആക്രമണം നടത്തിയ സംഭവുമായി ബന്ധപ്പെട്ട്
രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) ആദരിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ ഉമ്മറിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാപ്രവര്‍ത്തനം നടത്തിയ അശോകന്, ലിതിന്, ആശുപത്രി
ജീവനക്കാരായ ലക്ഷ്മിക്കട്ടി, മിഥുന് എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. കെ.പി കുഞ്ഞികൃഷ്ണന്, സി.കെ പ്രഭാകരന്, കെ.ടി നരേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഗേഷ്, ഡോ. ഷാഹിന എന്നിവര്‍ സംസാരിച്ചു.


