കല്പറ്റ: കല്പറ്റ പോലീസ് സ്റ്റേഷനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശി ഗോകുലാണ്
(18) ഇന്നു രാവിലെ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. ധരിച്ചിരുന്ന ഫുള്‍കൈഷര്‍ട്ട് ഉപയോഗിച്ച് തൂങ്ങിമരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം കല്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മാര്‍ച്ച് 26 ന് കല്‍പ്പറ്റയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായിരുന്നു. പോലീസ് അന്വഷണത്തില്‍ പെണ്‍കുട്ടിയെ ഗോകുലിനോടൊപ്പം കോഴിക്കോട് കണ്ടെത്തി. ഇവരെ കല്‍പ്പറ്റയിലെത്തിച്ച
ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഗോകുലിനെ പോലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തി. ഇതിനിടെ ഇയാള്‍ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പോലീസുകാര്‍ പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രൻ – ഓമന ദമ്പതികളുടെ മകനാണ് ഗോകുൽ.

മാര്‍ച്ച് 26 ന് കല്‍പ്പറ്റയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായിരുന്നു. പോലീസ് അന്വഷണത്തില്‍ പെണ്‍കുട്ടിയെ ഗോകുലിനോടൊപ്പം കോഴിക്കോട് കണ്ടെത്തി. ഇവരെ കല്‍പ്പറ്റയിലെത്തിച്ച