വടകര: പ്രസിദ്ധമായ ശ്രീ ലോകനാര്‍കാവ് ക്ഷേത്രത്തിലെ പൂരം മഹോത്സവം നാളെ (ബുധന്‍) മുതല്‍ ഏപ്രില്‍ 11 വരെ വിവിധ
പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവ പൂജകള്‍ക്ക് പുറമെ എല്ലാ ദിവസങ്ങളിലും പ്രത്യേക കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. രണ്ടാം തിയതി ബുധനാഴ്ച ബിംബശുദ്ധികലശവും മൂന്നിന് വൈകീട്ട് കൊടിയേറ്റവും നടക്കും. നാലിന് ഭഗവതിയുടെ ആറാട്ടും മറ്റ് പ്രത്യേക പൂജകള്‍ക്കും ശേഷം കഥകളി അരങ്ങേറും. അഞ്ചിന് രാത്രി ഏഴ് മണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ‘ഗ്രാമോത്സവം 25’ ‘.ഏപ്രില്‍ 6ന് രാവിലെ
10ന് ചാന്താട്ടം’ നടക്കും. വൈകീട്ട് നൃത്തകലാസന്ധ്യ അരങ്ങേറും. 7 ന് ‘പുരോഗമന’
നടക്കുതാഴ ‘ചിലങ്ക 25’ അവതരിപ്പിക്കും. എട്ടിന് ഉത്സവബലിക്ക് ശേഷം മേമുണ്ട സ്‌കൂള്‍ അവതരിപ്പിക്കുന്ന ‘ശ്വാസം’ നാടകവും നൃത്താഞ്ജലിയും അരങ്ങേറും. ഒമ്പതിന് ഭഗവതിയുടെ ആറാട്ട്, ഓട്ടന്‍തുള്ളല്‍, ഗ്രാമ ബലി, പാണ്ടിമേളം, പള്ളിവേട്ട, 10 ന് രാവിലെ പതിനൊന്നിന് അക്ഷരശ്ലോക സദസ്, 12ന് ആറാട്ട് സദ്യ, തുടര്‍ന്ന് ചാക്യാര്‍കൂത്തും ആറാട്ടു ബലിയും നടക്കും. രാത്രി 9 ന്
പാണ്ടിമേളം, ഉച്ചപ്പാട്ട്, പൂരക്കളി എന്നിവയുണ്ടാകും. ഏപ്രില്‍ 11ന് രാവിലെ തിരിച്ചെഴുന്നള്ളത്തും ഉഷപൂജയും നടക്കുന്നതോടെ ഉത്സവം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഭരണസമിതി ചെയര്‍മാന്‍ എം ബാലചന്ദ്രന്‍, ഉത്സവ കമ്മിറ്റി പ്രസിഡന്റ് പി.പി.രാജന്‍, സെക്രട്ടറി എം.കെ.ബാബു, ട്രഷറര്‍ രാജീവന്‍ കാവില്‍, മീഡിയ ചെയര്‍മാന്‍ പി.കെ.വേണു എന്നിവര്‍ പങ്കെടുത്തു.