നാദാപുരം: വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ പരപ്പുപാറ ടൗണില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച പി.എസ്
ചിക്കന്‍ സ്റ്റാള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പെരുന്നാള്‍ കച്ചവടത്തിനു ശേഷം മാലിന്യം യഥാസമയം നീക്കം ചെയ്യാതെ പരിസരവാസികള്‍ക്ക് അസഹ്യോപദ്രവമുണ്ടാക്കുന്ന തരത്തില്‍ കൂട്ടിയിട്ടതിനാണ് നടപടി.
‘ഫ്രഷ്കട്ട് ‘ എന്ന സ്ഥാപനം യഥാസമയം മാലിന്യം നീക്കം ചെയ്യാത്തത് ഇറച്ചിക്കടകളില്‍ മാലിന്യം
പെരുകുന്നതിനും ദുര്‍ഗന്ധം വമിക്കുന്നതിനും ഇടയാക്കുന്നുണ്ടെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജ് പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വിജയരാഘവന്, ക്ലര്‍ക്ക് ആര്.അര്ജ്ജുന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

‘ഫ്രഷ്കട്ട് ‘ എന്ന സ്ഥാപനം യഥാസമയം മാലിന്യം നീക്കം ചെയ്യാത്തത് ഇറച്ചിക്കടകളില്‍ മാലിന്യം
